Share this Article
KERALAVISION TELEVISION AWARDS 2025
ബസ് യാത്രക്കിടെ നെഞ്ചുവേദന; യാത്രക്കാരന് തുണയായി ബസ് ജീവനക്കാർ; ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചു
വെബ് ടീം
posted on 01-11-2024
1 min read
bus passenger

തൃശൂർ നടത്തറ സ്വദേശി തച്ചിട്ടിൽ പറമ്പിൽ വീട്ടിൽ 60 വയസുള്ള ചന്ദ്രനാണ് ബസ് യാത്രക്കിടെ വടക്കാഞ്ചേരിയിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടത്.ചന്ദ്രൻ്റെ കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ സുമതിയാണ് കണ്ടക്ടറോട് വിവരം ധരിപ്പിച്ചത്.ഒട്ടും താമസിയാതെ ഒറ്റപ്പാലം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് തിരിച്ച് രോഗിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തൃശൂർ ഒറ്റപ്പാലം റൂട്ടിലോടുന്ന KL 8 BG5814 നമ്പറുള്ള കർമൽ ബസിലെ ജീവനക്കാരാണ് സമയോചിത ഇടപെടൽ നടത്തി ചന്ദ്രനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത്.

തുലാ വാവുദിനമായ ഇന്ന് ഭാരതപുഴയുടെ പുണ്യതീരത്ത് ബലി തർപ്പണത്തിനായി പോകുന്നതിനിടയിൽ  രാവിലെ 8 മണിയോടെയാണ് ചന്ദ്രന് നെഞ്ചു വേദന അനുഭവപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories