Share this Article
News Malayalam 24x7
വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍ കൊച്ചിയില്‍ എത്തി
Vatican representative Archbishop Cyril Vasil arrived in Kochi

എറണാകുളം അങ്കമാലി-അതിരൂപതയില്‍ ഏകീകൃത കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍  കൊച്ചിയിലെത്തി. ക്രിസ്തുമസിന് മുമ്പ് അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് മാര്‍പാപ്പയുടെ നിര്‍ദേശം. 

കുര്‍ബ്ബാനാര്‍പ്പണത്തെച്ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ വീണ്ടും കൊച്ചിയിലെത്തിയത്. അതിരുപതയില്‍ വിമത വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ഏകീകൃത കുര്‍ബാന നടപ്പിലാക്കാനാണ് ഔദ്യോഗിക വിഭാഗം ശ്രമിക്കുന്നത്.

സെന്റ് മേരീസ് ബസലിക്കയില്‍  കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തെ ആര്‍ച്ച് ബിഷപ്പ് എത്തിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു.ക്രിസ്തുമസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പയുടെ നിര്‍ദേശം. കൊച്ചിയിലെത്തിയ സിറില്‍ വാസില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories