Share this Article
KERALAVISION TELEVISION AWARDS 2025
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വെബ് ടീം
posted on 11-09-2023
1 min read
CAR CAUGHT FIRE IN VARKALA

തിരുവനന്തപുരം:  വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് വച്ചാണ് സംഭവം. വൈകിട്ട് 5 മണിയോടെയായിരുന്നു തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. 

ചിലക്കൂർ സ്വദേശി റിയാസിന്റെ കാർ ആണ് കത്തിയത്. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories