Share this Article
KERALAVISION TELEVISION AWARDS 2025
വീട് കുത്തിത്തുറന്ന് 5പവൻ സ്വർണം കവർന്നു
The house was broken and 5 pawan of gold was stolen

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് 5പവൻ  സ്വർണം കവർന്നു.കോട്ടപ്പുറം ടോളിന് സമീപം കള്ള് ഷാപ്പിനടുത്ത് തോപ്പിൽ ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആനന്ദൻ്റെ ഭാര്യ രതിയുടെ  സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല കവരുകയായിരുന്നു. രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്..കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories