Share this Article
News Malayalam 24x7
രാത്രി ഇടയ്ക്കിടെ വൈദ്യുതി പോകുന്നു; വൈദ്യുതി ഓഫീസ് ഉപരോധിച്ച്‌ തോട്ടക്കാട്ടുകര നിവാസികള്‍
Power goes out frequently at night; Residents of Thottakkattukara besieged the electricity office

കടുത്ത ഉഷ്ണത്തിനിടയിലും രാത്രി ഇടയ്ക്കിടെ വൈദ്യുതി പോകുന്നതിൽ പ്രതിഷേധിച്ച് ആലുവ തോട്ടക്കാട്ടുകര നിവാസികൾ വൈദ്യുതി ഓഫീസ് ഉപരോധിച്ചു.  സ്ഥിരമായി തോട്ടക്കാട്ടിലെ മേഖലയിൽ രാത്രികാലങ്ങളിൽ വൈദ്യുതി പോകുന്നത് പതിവാണ്.

ഇതാണ് നാട്ടുകാരെ പ്രകോപിച്ചത്. ആളുകൾ കുടുംബമായിട്ടാണ് കെ എസ് ഇ ബി ഓഫീസിലേക്ക് പോയത്.  ഫീഡർ തകരാറിലാണ് എന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ  മറുപടി. ഇതോടെ വീട്ടിലേക്ക് തിരിച്ചു പോകാതെ പുലർച്ചെ 2 മണിവരെ നാട്ടുകാർ ഓഫീസ് പരിസരത്ത് തന്നെ നിന്നു.  പോലീസും സ്ഥലത്ത് എത്തിയിരുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories