Share this Article
News Malayalam 24x7
ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
Shruti Joins Government Service

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.  റവന്യു വകുപ്പിലെ ക്ലാര്‍ക്കായാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. വയനാട് കളക്ടറേറ്റിലാണ് നിയമനം. ബന്ധുക്കൾക്കൊപ്പമെത്തിയാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചത്.

മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. വയനാടിനെ നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിലാണ് ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടത്.

കൂടാതെ അടുത്ത ബന്ധുക്കളും അന്ന് മരണത്തിന് കീഴടങ്ങി. പിന്നാലെ താമരശ്ശേരി ചുരത്തില്‍ വച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന്‍ ജെന്‍സണും മരിച്ചു. ആ അപകടത്തില്‍ പരിക്കേറ്റ ശ്രുതി ഇപ്പോള്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories