Share this Article
News Malayalam 24x7
ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ; ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിലുള്ള മനോവിഷമമെന്ന് നിഗമനം
വെബ് ടീം
posted on 05-02-2026
1 min read
VISWAJITH

പാലക്കാട് ഏഴാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത് ആണ് മരിച്ചത്. 13 വയസായിരുന്നു. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിടാത്തതിന്‍റെ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം എന്നാണ് പൊലീസന്‍റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories