തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച് നവംബർ 11 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
നവംബർ 11 മുതൽ 21 വരെ നടക്കുന്ന ബീമാപള്ളി ഉറൂസ് മഹോത്സവം സുഗമമായും സുരക്ഷിതമായും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി.പോലീസ് പിക്കറ്റുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മെഡിക്കൽ സംഘങ്ങൾ, കടൽത്തീരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കാനാണ് നിർദേശം.
ബീമാപള്ളി ജമാഅത്ത് കോൺഫറൻസ് ഹാളിൽ ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.