തൃശൂർ: പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. പറപ്പൂക്കര പട്ടികജാതി ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസിയായ എടത്തിപറമ്പിൽ വീട്ടിൽ രോഹിത്ത് ആണ് കുത്തിയത്.സംഭവ ശേഷം ഇയാൾ ബൈക്കൈടുത്ത് രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.അഖിലിൻ്റെ വീടിന് മുൻപിലെ റോഡിൽ വെച്ചായിരുന്നു സംഭവം.തർക്കത്തിനിടെ രോഹിത്ത് അഖിലിൻ്റെ വയറ്റിൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. റോഡിൽ കിടന്ന അഖിലിനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പുതുക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ആരംഭിച്ചു.