Share this Article
News Malayalam 24x7
തൃശ്ശൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 17 പവൻ കവർന്നു
Theft news in Thrissur

തൃശ്ശൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.. 17 പവൻ കവർന്നു.. അയ്യന്തോൾ സ്വദേശി ഡോക്ടർ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്..ഇന്നലെ രാത്രിയായിരുന്നു മോഷണം. വീട്ടുജോലിക്കാരി രാവിലെ വീട് തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഈ സമയത്ത് വീടിന്റെ   പുറകുവശത്തെ ഇരുമ്പ്  വാതിൽ തുറന്ന നിലയിലായിരുന്നു. സംശയം തോന്നിയ ജോലിക്കാരി വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിനകത്ത് സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.

ബാത്റൂമിലെ പൈപ്പും തുറന്നിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് മോതിരവും ഒരു ചെയിനും  മോഷണം പോയത് മനസ്സിലാക്കിയത്. വിവരമറിഞ്ഞ തൃശൂർ ടൗൺ വെസ്റ്റ് പോലീസും ഡോഗ്സ്കോഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി  പരിശോധന നടത്തി.  സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച്  അന്വേഷണം ആരംഭിച്ചു.ഒരുമാസമായി ഡോക്ടറും കുടുംബവും അമേരിക്കയിലാണ്. മകന്റെ അടുത്തേക്ക് പോയതായിരുന്നു. ഇതിനിടയെയാരുന്നു മോഷണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories