Share this Article
News Malayalam 24x7
ഇരിങ്ങാലക്കുടയിൽ ആക്രി കടയിൽ തീ പിടുത്തം
A fire broke out at a shop in Iringalakuda

ഇരിങ്ങാലക്കുടയിൽ ആക്രി കടയിൽ തീ പിടുത്തം. ബുധനാഴ്ച്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്.  കോളേജ് ജംഗ്ഷന്  സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്.

ആക്രി സാധനങ്ങൾ കൂട്ടിയിട്ടതിനാണ് തീപിടിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള രണ്ട് യൂണിറ്റ്  ഫയർഫോഴ്സ്   എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകട സമയത്ത് മഴ ഉണ്ടായിരുന്നിട്ടും വലിയ തോതിലാണ് തീ പടർന്നത്. 

ആക്രി കടകളിൽ വസ്തുക്കൾ തരം തിരിച്ച് സൂക്ഷിക്കണം എന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇവിടെ പ്ലാസ്റ്റിക്കും, ഇലട്രോണിക്ക് സാധനങ്ങളും  എല്ലാം ഒരുമിച്ചാണ് സൂക്ഷിച്ചിരുന്നത്. ഇലക്ട്രോണിക് സാധനങ്ങളിലെ  ബാറ്ററികളിൽ നിന്നാകാം സ്പാർക്ക് ഉണ്ടായിട്ടുണ്ടാവുക എന്നാണ്   നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories