Share this Article
News Malayalam 24x7
നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തം
Road renovation in Neriyamangalam

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ നവീകരണ ജോലികള്‍ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്.ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലും നവീകരണജോലികള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആവശ്യം.നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് യാതൊരുവിധ നിര്‍മ്മാണ ജോലികളും ആരംഭിച്ചിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇപ്പോഴും വാഹനാപകടങ്ങള്‍ സംഭവിക്കുന്നു. പലയിടത്തും പാതയോരം ഇടിഞ്ഞ് വലിയ അപകട സാധ്യത നിലനില്‍ക്കുന്നു.  ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories