Share this Article
News Malayalam 24x7
വീണ്ടും ജീവനെടുത്ത് ടിപ്പർ; തിരുവനന്തപുരത്ത് അധ്യാപകന് ദാരുണാന്ത്യം
വെബ് ടീം
posted on 20-03-2024
1 min read
 TIPPER LORRY ACCIDENT

തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ടിപ്പർ അപകടം. പനവിള ജം​ഗ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്.മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്

ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നൽ തെറ്റിച്ചു അമിത വേഗത്തിൽ വന്ന ടിപ്പർ സുധീറിനെ ഇടിക്കുകയായിരുന്നു. ടിപ്പറിന്‍റെ അടിയിലേക്ക് വീണ സുധീറിന്‍റെ തലയിലൂടെ വണ്ടി കയറിയിരങ്ങി. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചത്. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories