Share this Article
News Malayalam 24x7
സെൽഫി പോയിൻ്റായി കോഴിക്കോട് അഗസ്ത്യമുഴിയിലെ ഒരു കൊന്നമരം
A Konna tree in Agastyamuzhi, Kozhikode as a selfie point

വിഷുകാലത്തിന്റെ വരവറിയച്ച് കടുത്ത വേനലിലും മനസിനെയും കണ്ണിനെയും കുളിരണിയിക്കുകയാണ് കോഴിക്കോട് അഗസ്ത്യമുഴിയിലെ ഒരു കൊന്നമരം. പൂത്തുലഞ്ഞ് നില്‍ക്കുന്ന കൊന്നമരത്തിന് ചുവട്ടിലെത്തി ഫോട്ടോയും വിഡിയോയും എടുത്തു മടങ്ങുന്നവര്‍ നിരവധിയാണ്.

മഞ്ഞ പട്ടണിഞ്ഞ് വിഷുവിനെ വരവേല്‍കാനായ് ഒരിങ്ങിയിരിക്കുകയാണ് മുക്കം അഗസ്ത്യമുഴി അങ്ങാടിയിലെ താഴക്കോട് എ യു  പി സ്‌കൂള്‍ മുറ്റത്ത കൊന്ന മരം. സ്‌കൂള്‍ മുറ്റത്തെ പൂത്തു നില്‍ക്കുന്ന കൊന്നമരം ആരേയും മനംമയക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. അഗസ്ത്യമുഴി കോഴിക്കോട് റൂട്ടിലാണ് കടുത്ത വേനലിലും ഒരു ഇല പോലും ഇല്ലാതെ കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത് 

എന്നാല്‍ കൊന്ന നേരത്തെ പൂത്തതും, കടുത്ത വേനലായതിനാലും വിഷുവിന് കണിയൊരുക്കാന്‍ കൊന്ന പൂ ഉണ്ടാകുമോ എന്ന ആശങ്കയും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്.പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നയുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോ എടുക്കാനും കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ രാത്രിയിലും ആളുകള്‍ക്ക് കാണാനായ് സ്‌കൂള്‍ അതികൃതര്‍ കൊന്നമരത്തില്‍ പ്രത്യേക ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories