Share this Article
News Malayalam 24x7
ക്ഷേത്ര ദര്‍ശനത്തിനായി സൂക്ഷിച്ച കുടുക്ക വയനാടിന് സംഭാവന ചെയ്ത് ആരവ്
Aarav by donating the kudukka kept for temple visit to Wayanad

ക്ഷേത്ര ദര്‍ശനത്തിനായി സൂക്ഷിച്ച കുടുക്ക വയനാടിന് സംഭാവന ചെയ്ത് എല്‍കെജി കാരന്‍ ഇടുക്കി നെടുങ്കണ്ടം പച്ചടി എസ്എന്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആരവ് സല്‍ജിയാണ്, കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്

ശ്രീകൃഷ്ണ ഭക്തനാണ് ആരവ് സല്‍ജി. മാതാപിതാക്കള്‍ക്കൊപ്പം നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അമ്പലപുഴ ക്ഷേത്രം സന്ദര്‍ശിയ്ക്കുന്നതിനായി ആരവ് കുടുക്കയില്‍ പണം സൂക്ഷിച്ചു തുടങ്ങിയത്. 

വയനാടിന്റെ ദുരിതം അറിഞ്ഞതോടെ, ക്ഷേത്ര ദര്‍ശനം പിന്നീടാകാമെന്ന് തീരുമാനിച്ച് കുടുക്ക ദുരിതാശ്വാസ നിധിയ്ക്ക് കൈമാറണമെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അമ്മ ദിവ്യ‌ക്കൊപ്പം സ്‌കൂളില്‍ എത്തി, കുടുക്ക ഹെഡ്മാസ്റ്റര്‍ ബിജു പുളിക്കലേടത്തിന് കൈമാറി .

ആരവ് കുടുക്കയില്‍ സൂക്ഷിച്ച തുക, സ്‌കൂള്‍ അധികൃതര്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. വയനാട്ടില്‍ ദുരിതമനുഭവിയ്ക്കുന്ന കുട്ടികള്‍ക്കായാണ് ആരവ് തന്റെ കൊച്ചു സമ്പാദ്യം കൈമാറിയത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories