Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തജന പ്രവാഹം
Kottiyoor Vaishakha Mahotsavam Sees Huge Devotee Influx

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തജന പ്രവാഹം. അക്കരെ കൊട്ടിയൂരില്‍ ആലിംഗന പുഷ്പാജ്ഞലി ഭക്തി സാന്ദ്രമായി. തിരുവാതിര ചതുശ്ശതവും തൃക്കൂര്‍അരിയളവും നാളെ നടക്കും. കുറുമാത്തൂര്‍ ഇല്ലത്തെ നായ്ക്കന്‍ സ്ഥാനീയന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ആലീംഗന പുഷ്പാഞ്ജലി നടത്തിയത്. 


കുണ്ടയം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സ്ഥാനികന്‍ അക്കരെ കൊട്ടിയൂരില്‍ എത്തിയത്.  തേടന്‍ വാധ്യരരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിച്ചു. സ്ഥാനികന്‍ തറയില്‍ കയറിയതോടെ വാധ്യങ്ങളും ഓംകാര വിളികളും മുഴങ്ങി. തുളസിക്കതിര് കൊണ്ട് പൂജ ചെയ്ത ശേഷമാണ് നമ്പൂതിരിപ്പാട് സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തത്. 

ദക്ഷനാല്‍ അപമാനിതനായി യാഗാഗ്നിയില്‍ സതീദേവിയുടെ ദേഹത്യാഗത്തെ തുടര്‍ന്ന് കോപിതനായി മൂച്ചൂടം മുടിക്കുന്ന പരമേശ്വരനെ മഹാവിഷ്ണു മുറുകെ കെട്ടിപ്പിടിച്ച് താപം ശമിപ്പിക്കുന്ന പുരാണ സന്ദര്‍ഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ആലിംഗന പുഷ്പാഞ്ജലി.  ഇതോടെ വൈശാഖ മഹോത്സവത്തിലെ ആരാധനകള്‍ പൂര്‍ത്തിയായി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുന്നത്. തിരുവാതിര ചതുശ്ശതവും തൃക്കൂര്‍അരിയളവും നാളെ നടക്കും. ജൂണ്‍ മുപ്പതിനാണ് കലം വരവ്. അന്ന്  ഉച്ച ശീവേലിക്ക് ശേഷം സത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories