Share this Article
KERALAVISION TELEVISION AWARDS 2025
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
The body of a fisherman


മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ബെനഡിറ്റിനെ കാണാതാവുകയായിരുന്നു.പുതുക്കുറിച്ചി തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് എത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ ഈ വര്‍ഷത്തെ നാലാമത്തെ മരണമാണ് ഇത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories