കൊച്ചി: കാക്കനാട് സ്കൂട്ടർ മതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശിനി സ്നേഹ(22)യാണ് മരിച്ചത്.കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ തെന്നി മാറി മതിലിൽ ഇടിക്കുകയായിരുന്നു.എറണാകുളത്ത് ഹോട്ടൽ ജീവനക്കാരിയാണ് മരിച്ച സ്നേഹ.