Share this Article
News Malayalam 24x7
മലാപ്പറമ്പ് പെണ്‍വാണിഭ കേസ്; പ്രതികളായ പൊലീസുകാര്‍ പിടിയിൽ
വെബ് ടീം
posted on 17-06-2025
1 min read
Malaparamba sex trafficking case

കോഴിക്കോട് മലാപ്പറമ്പ് പെണ്‍വാണിഭ കേസില്‍ പ്രതികളായ പൊലീസുകാര്‍ പിടിയിൽ. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സി.പി.ഒ ഷൈജിത്ത്, കുന്നമംഗലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് താമരശ്ശേരിയില്‍ നിന്ന് പിടിയിലായത്. ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കോരങ്ങാട് വച്ച് ഇവരെ യാത്ര ചെയ്ത വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന് പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്. കഴിഞ്ഞ ആഴ്ചയാണ് നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ മലാപ്പറമ്പിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. അന്ന് ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരെ അറസ്റ്റ്‌ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories