Share this Article
News Malayalam 24x7
കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ടാപ്പിംഗ് തൊഴിലാളി മരിച്ചു
A tapping worker died after being seriously injured in an elephant attack

മലപ്പുറം കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരിച്ചു. മമ്പാട് ഓടായിക്കല്‍ പാലക്കടവ് ചേര്‍പ്പുകല്ലില്‍ രാജനാണ് മരിച്ചത്.

ആക്രമണത്തില്‍ കാലിനും തുടയ്ക്കും വയറിനും സാരമായി പരുക്കേറ്റ രാജനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ  ബുധനനാഴ്ചയായിരുന്നു മരണം. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിത്. ഒരു വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയും ഇവിടെ കൊല്ലപ്പെട്ടിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories