Share this Article
News Malayalam 24x7
കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരൻ മരിച്ചു
വെബ് ടീം
posted on 29-07-2025
1 min read
boy

പാലക്കാട്: കളിക്കുന്നതിനിടയിൽ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്.തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍പ്പെട്ടായിരുന്നു അപകടം.കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു.

വൈകീട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories