Share this Article
News Malayalam 24x7
ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണ് പരിക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
വെബ് ടീം
posted on 16-11-2024
1 min read
NURSING STUDENT

പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് പരിക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ് - രാധാമണി ദമ്പതികളുടെ മകള്‍ അമ്മു സജീവ് (21) ആണ് മരിച്ചത്. ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ 4ാം വര്‍ഷ വിദ്യാര്‍ഥിനിയാണ്  

വെള്ളിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം. വീഴ്ചയില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെനിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ വീട്ടുകാര്‍ നിര്‍ദേശിച്ചെന്നാണ് സൂചന. കാലിനും സാരമായി പരുക്കേറ്റിരുന്നു. 

ഐസിയു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു. സഹോദരന്‍: അഖില്‍ സജീവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories