Share this Article
News Malayalam 24x7
ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്ന് ഡയമണ്ട് ഉൾപ്പെടെ വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയിൽ
വെബ് ടീം
posted on 03-08-2023
1 min read
ROBBERY HOUSEMAID ARRESTED IN KANNUR

കണ്ണൂര്‍ ചിറക്കരയില്‍ ഡയമണ്ട് ഉൾപ്പെടെ വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റില്‍.സേലം സ്വദേശി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്.5 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.മോഷ്ടിച്ച സ്വർണ്ണം എരഞ്ഞോളിലെ ഒരു കടയുടെ പിറകിൽ നിന്ന് കണ്ടെടുത്തു.

തലശ്ശേരി എസ് ഐ സജേഷ് സി ജോസും സംഘവും ചേർന്നാണ് വിജയലക്ഷ്മിയെ  അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് കിടപ്പുമുറിയില്‍ അഴിച്ചുവച്ചിരുന്ന സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയത്. വിജയലക്ഷ്മി ഇടയ്ക്കിടെ രേഷ്മയുടെ വീട്ടില്‍ ജോലിക്കായി എത്തുമായിരുന്നു. മോഷണം നടന്നതിന് പിന്നാലെ ആരെയാണ് സംശയമെന്ന് പൊലീസ് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ വിജയലക്ഷ്മിയുടെ പേര് പറയുകയായിരുന്നു. തുടര്‍ന്ന് വിജയലക്ഷ്മിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പാള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories