Share this Article
News Malayalam 24x7
ഉത്സവത്തിനിടെ കോമരം കെട്ടിയയാൾ കുഴഞ്ഞ് വീണ് മരിച്ചു
വെബ് ടീം
2 hours 9 Minutes Ago
1 min read
oracle-collapsed

കോഴിക്കോട്: ഉത്സവത്തിനിടെ കോമരം കെട്ടിയയാൾ കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കോമരം കെട്ടി നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories