Share this Article
News Malayalam 24x7
സാന്താക്ലോസ് ആയി വാര്‍ഡ് മെമ്പര്‍; വേറിട്ട ക്രിസ്മസ് ആഘോഷം

Ward Member as Santa Claus; A special Christmas celebration

ക്രിസ്മസ് ആശംസകള്‍ നേരുന്നതിനായി ക്രിസ്മസ് പപ്പയായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൊല്ലത്തെ ഒരു ജനപ്രതിനിധി. കൊല്ലം തലവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ രഞ്ജിത്താണ് സാന്താക്ലോസ് ആയി എത്തിയത്. ക്രിസ്മസ് ആശംസകള്‍ നേരാനായി മെമ്പര്‍ നേരിട്ട് എത്തിയപ്പോള്‍ രണ്ടാലുംമൂട് വാര്‍ഡിലെ ജനങ്ങള്‍ക്ക് അതൊരു വേറിട്ട കാഴ്ചയായി മാറി. നിരവധി മെമ്പര്‍മാര്‍ വാര്‍ഡില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണ്. സാന്താക്ലോസ് ആയി എത്തിയ മെമ്പര്‍ രഞ്ജിത്ത് ആളുകളുമായി വിശേഷങ്ങള്‍ പങ്കുവെച്ചും മധുരം വിതരണം ചെയ്തും വാര്‍ഡില്‍ ഉടനീളം സഞ്ചരിച്ചു

സാന്താക്ലോസായി എത്തിയ മെമ്പറോടൊപ്പം ഫോട്ടോയെടുക്കാനും നിരവധി പേരാണ് എത്തിയത്. രണ്ടാലും മൂട് വാര്‍ഡിലെ ബിജെപി പ്രതിനിധിയായ രഞ്ജിത്ത് കെഎസ്ഇബിയിലെ ബില്ലടയ്ക്കാന്‍ നാണയത്തുട്ടുകള്‍ നല്‍കിയും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ശരീരം വെള്ളപൂശിയും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories