തൃശൂര്‍ കോര്‍പ്പറേഷനിലെ ജനതാദൾ എസ് പാർട്ടിയുടെ കൗണ്‍സിലര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. പതിനഞ്ച് വര്‍ഷമായി നടത്തറ ഡിവിഷന്‍ കൗണ്‍സിലറായ ഷീബാ ബാബുവാണ് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്നു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഷീബാ ബാബു അറിയിച്ചത്. ഇതിന് പിന്നാലെ ഷീബാ ബാബുവിനെ കൃഷ്ണപുരം ഡിവിഷനിലെ എന്‍ഡിഎ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അവഗണനയില്‍ മനം മടുത്താണ് മുന്നണി വിട്ടതെന്ന് ഷീബ ബാബു പറഞ്ഞു.മുതിര്‍ന്ന ബിജെപി നേതാക്കളായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഷീബാ ബാബുവിന്റെ എന്‍ഡിഎ പ്രവേശം.