Share this Article
News Malayalam 24x7
കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു
വെബ് ടീം
posted on 13-11-2023
1 min read
college student dies hit by ksrtc bus

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സിടിച്ച് വിദ്യാർഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാർത്ഥിനി അബന്യ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.45ഓടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു. ബസ്സ് നിയന്ത്രണം വിട്ട് വിദ്യാർഥിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടന്നയുടനെ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി.

ഫോണ്‍ ചെയ്യാനായി ഒരു ഭാഗത്തേക്ക് മാറി നിന്നതിനിടെ, വിഴിഞ്ഞം ഭാഗത്തു നിന്നുള്ള ബസ് സ്റ്റാന്‍ഡിലേക്കെത്തി. നിര്‍ത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍ അഭന്യ കുടുങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

പെണ്‍കുട്ടിയുടെ അപകടമരണത്തെത്തുടര്‍ന്ന് കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ഡ്രൈവറെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories