Share this Article
News Malayalam 24x7
പുൽപ്പള്ളിയിൽ മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ച കേസിൽ വഴിത്തിരിവ്
 Twist in Pulpally Liquor & Explosives Seizure Case

വയനാട് പുല്‍പ്പള്ളിയില്‍ കാറില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അറസ്റ്റിലായ പുല്‍പ്പള്ളി സ്വദേശി തങ്കച്ചന്‍ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 15 ദിവസമായി വൈത്തിരി സബ്ജയിലില്‍ റിമാന്റിലാണ് തങ്കച്ചന്‍. കഴിഞ്ഞ മാസം 22 നാണ് തങ്കച്ചന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും തോട്ടയും 20 കുപ്പി മദ്യവും പിടിച്ചെടുത്തത്. തുടര്‍ന്ന് കേസില്‍ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ തങ്കച്ചനെ പാര്‍ട്ടിയുടെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി കള്ളക്കേസില്‍ കുടുക്കകായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം എസ് എപിക്ക് അടക്കം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories