Share this Article
News Malayalam 24x7
പെരുന്നാളിനിടെ സംഘര്‍ഷം; അഞ്ഞൂരിൽ യുവാവിൻ്റെ വീടിന് തീയിട്ടു
House of a youth set on fire in Anjoor

കുന്നംകുളം  അഞ്ഞൂരിൽ പെരുന്നാളിനിടെ യുണ്ടായ സംഘർഷത്തിന്റെ പ്രതികാരമായി യുവാവിന്റെ  വീടിന് തീയിട്ടു. കുന്നംകുളം അഞ്ഞൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്. 

ഇന്നലെ രാത്രി 11:30യോടെ  ആയിരുന്നു സംഭവം. അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടന്നിരുന്നു.ഇതിന്റെ പ്രതികാരം എന്നോണമാണ് അഞ്ഞൂർ ഡ്രൈവിംഗ് സ്കൂളിന് സമീപമുള്ള ക്വാർട്ടേഴ്സിൻ്റെ രണ്ടാം  നിലയിലെ താമസക്കാരനായ അജിത്തിന്റെ വീടിന് തീയിട്ടത്.

വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്. വീട്ടുകാർ പെരുന്നാളിന് പോയ സമയത്താണ് തീ ഇട്ടിട്ടുള്ളത്. വീടിനു മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാർ കുന്നംകുളം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. കുന്നംകുളം സബ്ഇൻസ്പെക്ടർ അരുൺ കുമാർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories