പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പഴഞ്ഞി അരുവായി സ്വദേശി 20 വയസ്സുള്ള ആദർശിനെയാണ് കുന്നംകുളം സബ്ഇൻസ്പെക്ടർ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പ്ലസ് വൺ കാലയളവ് മുതൽ പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പറയുന്നു. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിടയാക്കിയത് എന്നും പരാതിയുണ്ട്. പ്രതി പിൻതിരിയാൻ ശ്രമിച്ചതോടെ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയുന്നു.
സംഭവത്തിൽ കുട്ടി കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.