കോട്ടയം നഗരസഭയിൽ 48-ാം വാർഡിൽ (തിരുനക്കര) എൽ.ഡിഎഫിന്റെ സ്ഥാനാർത്ഥിയായി ലതികാ സുഭാഷ്. കോട്ടയം നഗരസഭയിൽ എൻ.സി.പിയ്ക്ക് വിട്ടുനൽകിയ തിരുനക്കര വാർഡിൽ ലതികാ സുഭാഷ് മത്സരിക്കും.
കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ചർച്ചയിലാണ് എൽഡിഎഫ് തിരുനക്കര വാർഡ് എൻ.സി.പിയ്ക്കു വിട്ടുനൽകിയത്. ഈ വാർഡിലാണ് ഇന്ന് ചേർന്ന എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്. മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചാണ് ലതിക സുഭാഷ് എൻസിപിയിൽ ചേർന്നത്. നേരത്തെ കോട്ടയം നഗരസഭാധ്യക്ഷയായിരുന്നു അവർ.