പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിഷയത്തിൽ സമവായമായില്ല. ഹിജാബ് ധരിക്കാതെ വരാമെന്ന സമ്മതപത്രം നൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്കൂൾ അധികൃതർ. എന്നാൽ, സമ്മതപത്രം നൽകുന്നതിൽ തീരുമാനമായില്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചത്. വിദ്യാർത്ഥിനി ഇന്നും സ്കൂളിൽ എത്തിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് കുട്ടി സ്കൂളിൽ എത്താത്തതെന്നാണ് പിതാവ് പറയുന്നത്.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് സ്കൂൾ മാനേജ്മെന്റ് ആരോപിച്ചു. നിയമപരമായി മുന്നോട്ട് പോകാനാണ് സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം. എൻ.എസ്.എസ്സിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രി ഉന്നയിച്ചിരുന്നു.