Share this Article
Union Budget
ബൈക്കിലെത്തിയ അജ്ഞാതസംഘം വീട്ടിൽ കയറി ദമ്പതികളെ വെട്ടി; ഭർത്താവ് മരിച്ചു, ഭാര്യക്ക് പരിക്ക്
വെബ് ടീം
posted on 20-05-2025
1 min read
husband

കണ്ണൂർ: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ നിധീഷ്(31) ആണ് മരിച്ചത്, ഭാര്യ ശ്രുതിക്ക് (28) ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് വെട്ടിയത്. ജോലി സ്ഥലത്തെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.നിധീഷിന്റെ ശരീരമാസകലം വെട്ടി തുണ്ടമാക്കി.പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം ​പൊലീസ് പരിശോധിക്കുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories