Share this Article
News Malayalam 24x7
കുടിവെളളം മുടങ്ങിയിട്ട് 5 ദിവസം; റോഡ് ഉപരോധിച്ച് തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിലെ താമസക്കാർ
വെബ് ടീം
22 hours 1 Minutes Ago
1 min read
NGO

കൊച്ചി: കുടിവെളളം മുടങ്ങിയതോടെ കാക്കനാട് എൻജിഒ ക്വാട്ടേഴ്സിലെ താമസക്കാർ റോഡ് ഉപരോധിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് എന്നാണ് റിപ്പോർട്ട്. നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു.

രാവിലെ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് നൽകിയിരുന്നു എന്നാൽ അത് പ്രാഥമിക കാര്യങ്ങൾക്ക് മാത്രമാണ് തികഞ്ഞത്. വാൽവ് ഓപ്പറേഷന്റെ പേരിൽ കുടിവെള്ളത്തിന് തടസമുണ്ടാകുന്നത് പതിവാണെന്നും വാർഡ് കൗൺസിലർ വ്യക്തമാക്കി. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. 2000 ലിറ്ററിന്റെ ടാങ്കിൽ വെള്ളമടിക്കുന്നതിന് 700 രൂപയാണ് നൽകുന്നത്.

കഴിഞ്ഞ 2 ദിവസമായി പൈപ്പ് പൊട്ടിയിരിക്കുന്നതിനാൽ ഇത് ശെരിയാകുന്നതിന്റെ പിറകെ ആയിരുന്നുവെന്നാണ് വാട്ടർ അതോറിറ്റി പറഞ്ഞതെന്നും താമസക്കാർ പറയുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories