Share this Article
News Malayalam 24x7
കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി
വെബ് ടീം
posted on 18-03-2025
1 min read
12yr old girl

കണ്ണൂർ: പാറക്കലിലെ പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്.  നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ  മുത്തു - അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. മുത്തുവിൻ്റെ സഹോദരൻ്റെ മകളായ 12 വയസുകാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories