Share this Article
News Malayalam 24x7
വടകരയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം
Private Finance Employee Brutally Assaulted

കോഴിക്കോട് വടകരയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക്  ക്രൂര മര്‍ദ്ദനം. കലക്ഷന്‍ ഏജന്റ് മട്ടന്നൂര്‍ സ്വദേശിനിക്ക് നേരെയാണ് യുവാവിന്റെ കയ്യേറ്റം. വായ്പ തിരിച്ചടവ്  തെറ്റിയതിനാല്‍ വീട്ടിലെത്തി പണം അടക്കാന്‍ ആവശ്യപെട്ടതോടെയാണ് ഓര്‍ക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷ് യുവതിയെ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍  ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. യുവാവ് യുവതിയുടെ മുടിയില്‍ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളി മര്‍ദ്ദിക്കു കുന്നതിന്റെ വീഡിയോ ദൃശങ്ങള്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories