Share this Article
News Malayalam 24x7
ചാലക്കുടിയില്‍ കണ്ടെയ്‌നറുകള്‍ കൂട്ടിയിടിച്ച് അപകടം
Accident due to collision of containers in Chalakudy

ചാലക്കുടിയില്‍ കണ്ടെയ്‌നറുകള്‍ കൂട്ടിയിടിച്ച് അപകടം. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മുരിങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ അപകടം ഉണ്ടായത്. എറണാകുളം ഭാഗത്തു നിന്നും തമിഴ്‌നാട് തിരുപ്പൂരിലേക്ക് പോയിരുന്ന കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ തൊട്ടുമുമ്പില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രെയ്‌ലറില്‍  ഇടിക്കുകയായിരുന്നു. 

മുന്‍പിലെ വാഹനം സിഗ്‌നലില്‍ പെട്ടെന്നു നിര്‍ത്തിയപ്പോള്‍ നിയന്ത്രണം തെന്നി പുറകില്‍  ഇടിച്ചു കയറി. ഇടിച്ച വാഹനത്തിന്റെ ക്യാബിന്‍ ചെയ്‌സില്‍ നിന്നു വേര്‍പെട്ട് അകത്തേയ്ക്ക് ഞെരിഞ്ഞമര്‍ന്നു. വിവരമറിഞ്ഞ് ചാലക്കുടി അഗ്‌നിരക്ഷാസേന എത്തിയാണ് ഡ്രൈവര്‍ കൊല്ലം സ്വദേശി ബേബിയെ പുറത്തെടുത്തത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ബേബിയെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories