Share this Article
News Malayalam 24x7
തൊടുപുഴ കോ - ഓപ്പറേറ്റീവ് ലോ കോളേജിലെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍
Students of Thodupuzha Co-Operative Law College end their strike

തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിലെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍.സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം കോളേജ് ഭരണസമിതി പിരിച്ച് വിട്ട് കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി.

പ്രിന്‍സിപ്പലിനെതിരെ നടപടി വേണോയെന്ന് പിന്നീട് തീരുമാനിക്കും.മാര്‍ക്ക് ദാനം സംബന്ധിച്ച് യൂണിവേഴ്സിറ്റി സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍. ഒരു വിദ്യാര്‍ഥിക്ക് അന്യായമായി ഇന്റേണല്‍ മാര്‍ക്ക് കൂട്ടി നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം ആരംഭിച്ചത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories