Share this Article
News Malayalam 24x7
ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 100 കോടിയോളം രൂപയുടെ തട്ടിപ്പ്; മുപ്പതിലധികം നിക്ഷേപകർ പരാതി നൽകി
വെബ് ടീം
posted on 22-02-2025
1 min read
share trading

തൃശൂർ: ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 100 കോടിയോളം  രൂപ തട്ടിയതായാണ് പരാതി. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.സംഭവത്തിന് ശേഷം രണ്ട് സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories