Share this Article
News Malayalam 24x7
ക്ലാസിലേക്ക് പോകുമ്പോൾ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു, ഒരു കുട്ടിക്കു പരിക്ക്
വെബ് ടീം
20 hours 48 Minutes Ago
1 min read
heysal

തൊടുപുഴ: ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വാഴത്തോപ്പ് പറപ്പള്ളിൽ ബെൻ ജോൺസന്റെയും ജീബയുടെയും ഏക മകളാണ് മരിച്ച ഹെയ്സൽ ബെൻ. പിതാവ് ബെൻ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിയാണ്. തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരിയാണ് മാതാവ് ജീബ.മരിച്ച ഹെയ്സലിന് ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്സിൻ എന്ന കുട്ടിയുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories