Share this Article
News Malayalam 24x7
സ്വകാര്യ ബസിൽ ചുറ്റികയുമായി യുവാവ്; പരാക്രമം,പാട്ട്, ഭീഷണി; ഒടുവിൽ പിടിയിൽ
വെബ് ടീം
posted on 07-04-2025
1 min read
BUS

കൊച്ചിയിലെ സ്വകാര്യ ബസിൽ ജയിലർ സിനിമയിലെ വിനായകന്‍റെ കഥാപാത്രം 'വർമനെ' അനുകരിച്ച് ചുറ്റികയുമായി യുവാവ്. ചുറ്റിക കൈയിൽ പിടിച്ച് പരാക്രമം നടത്തുകയായിരുന്നു.കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഇടയ്ക്ക് ബസിലെ പാട്ട് നിറുത്താനും താൻ പാടാമെന്ന് പറഞ്ഞ് പാട്ടു പാടുകയും ചെയ്തു. യുവാവിന്‍റെ ഈ പരാക്രമം ബസിലെ യാത്രക്കാരിലൊരാൾ ഫോണിൽ പകർത്തുകയായിരുന്നു.

ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി.

വൈപ്പിൻ സ്വദേശിയായ പ്രേംലാലാണ് ബസിൽ പരാക്രമം കാട്ടിയത്. വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.ഞാറക്കൽ പൊലീസാണ് പ്രേംലാലിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്നും ഒരു മാസം മുൻപ് നായരമ്പലം സ്കൂളിന് മുന്നിൽ ബസ് തടഞ്ഞിരുന്നെന്നും പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories