പാലക്കാട്: ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി IHRD കോളേജിലെ ജീവ(22)യാണ് മരിച്ചത്. വടംവലി മത്സരശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചിരുന്നു.