Share this Article
News Malayalam 24x7
തൃശൂർ കുന്നംകുളത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ
Defendant

തൃശൂർ കുന്നംകുളത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ. നഗരത്തിലെ യേശുദാസ് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ആണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പോർക്കുളം കല്ലഴികുന്ന് സ്വദേശി  49 വയസ്സുള്ള രാജേഷിനെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ എട്ടാം  തീയതി രാവിലെ 10 മണിക്കും  വൈകിട്ട് 6 മണിക്കും ഇടയിലാണ് സ്കൂട്ടർ മോഷണം പോയത്.

കുന്നംകുളം അടുപ്പൂട്ടി സ്വദേശി കൊച്ചുവിന്റെ ഉടമസ്ഥതയിലുള്ള  സ്കൂട്ടറാണ് മോഷ്ടിച്ചത്. കുന്നംകുളം യേശുദാസ് റോഡിലെ  ബാങ്കിന് സമീപത്താണ് സ്കൂട്ടർ പാർക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നാണ് മോഷ്ടാവ് സ്കൂട്ടർ കവർന്നത്.

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories