Share this Article
News Malayalam 24x7
കുറ്റിപ്പുറം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു
Jaundice Outbreak Spreads in Kuttipuram Panchayat

മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിലെ നാല് വാര്‍ഡുളിലായി നൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുറ്റിപ്പുറം പഞ്ചായത്തിലെ വാര്‍ഡ് 1, 2, 21, 22 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്ത വ്യാപനം. ഇതിനകം നൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കുട്ടികള്‍ക്കാണു രോഗം കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഏതാനും ദിവസം മുന്‍പു പ്രദേശത്തു നടന്ന വിവാഹച്ചടങ്ങിലാണു രോഗം പടര്‍ന്നതെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ  പരിശോധന യിലും ഒട്ടേറെപ്പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വാര്‍ഡ് അംഗങ്ങളും ഗ്രൂപ്പുകളായി തിരിഞ്ഞു പ്രദേശത്ത് ക്ലോറിനേഷനും ബോധവല്‍ക്കരണ വും നടത്തുന്നുണ്ട്.

നടുവട്ടത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ട്.മഞ്ഞപ്പിത്തം പടരുന്ന പ്രദേശത്തെ കടകളില്‍ വിവിധ ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories