Share this Article
News Malayalam 24x7
ഏകീകൃത കുർബാന തർക്കം: ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറി ഫാ. അഗസ്റ്റിൻ വട്ടോളി
Fr. Augustine Vattoly

എറണാകുളം: സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളി വികാരി ഫാദർ അഗസ്റ്റിൻ വട്ടോളി ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറി. ഇന്ന് രാവിലെ കുർബാനയ്ക്കിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ വാക്കുകൾ:
"'എറണാകുളം രൂപതയിലെ 99 ശതമാനം ജനങ്ങൾക്കും അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ആവശ്യമില്ലാത്ത ഒന്നാണ് അടിച്ചേൽപ്പിക്കുന്നത്. ഞാനീ കുർബാന ചൊല്ലില്ല. അതിന്റെ പേരിൽ ഇടവകയിൽ ഭിന്നിപ്പുണ്ടാക്കാൻ സമ്മതിക്കില്ല.'"

അദ്ദേഹം തന്റെ രാജിക്കത്ത് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് നൽകിയിട്ടുണ്ടെന്നും, ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories