Share this Article
News Malayalam 24x7
സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം; 12 കുട്ടികള്‍ക്ക് പരിക്ക്
School bus overturned and accident; 12 children injured

മലപ്പുറം കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും കുട്ടികളും അടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളുമായി പോയ മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് മുസ്ല്യാരങ്ങാടിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ആരുടേയും നില ഗുരുതരമല്ല. മുസ്ല്യാരങ്ങാടിക്ക് സമീപത്തെ താഴ്ചയിലേക്ക് തലകീഴാഴി മറിഞ്ഞാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും നിരവധി തവണ അപകടം ഉണ്ടാകുന്ന സ്ഥലമാണിതെന്നും നാട്ടുകാര്‍ പറഞ്ഞു.അതേസമയം പഞ്ചായത്ത് ഇടപെട്ട് റോഡിന് കൈവരി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Description


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories