Share this Article
News Malayalam 24x7
ശ്രീചിത്ര ആശുപത്രിയിലെ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Suresh Gopi

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ നേടും. രണ്ടു ദിവസത്തിനകം വീണ്ടും ശസ്ത്രക്രിയകള്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശുപത്രിയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഡയറക്ടര്‍ വിളിച്ച് യോഗത്തിലാണ്തീരുമാനം. ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മാറ്റിവച്ചത്. വാര്‍ത്തകളില്‍ കണ്ട അത്ര ഗൗരവം വിഷയത്തിലില്ല. ശസ്ത്രക്രിയ വൈകിയതുമൂലം ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories