Share this Article
News Malayalam 24x7
ജനവാസ കേന്ദ്രങ്ങളില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി
There is a complaint that toilet waste are being dumped in residential areas in the dead of night

ജനവാസ കേന്ദ്രങ്ങളില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. കൊല്ലം പെരിനാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് മൂലം ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്. 

പെരിനാട് പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലെ വൈദ്യശാല ജംഗ്ഷന്‍ പാറപ്പുറം പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലുമായാണ് കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത്. നിരവധി തവണ പരാതി കൊടുത്തതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കരുത് എന്ന് ഒരു ബോര്‍ഡ് പഞ്ചായത്ത് സ്ഥാപിച്ചു.

പിന്നീട് ഇത് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ഒരു വശത്ത് താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലം ആകുമ്പോള്‍ മാലിന്യങ്ങള്‍ കിണറുകളിലേക്ക്  കയറും എന്നതാണ് നാട്ടുകാരുടെ ആശങ്ക. ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ഈ പുരയിടത്തില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഏറി വരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

 മാലിന്യങ്ങള്‍ കുന്നു കൂടുമ്പോള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇവ കുഴിച്ചുമൂടുകയാണ് പതിവ്. എന്നാല്‍ ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

 സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കും, തഹസില്‍ദാര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് സമീപവാസികള്‍. വിഷയത്തില്‍ ഉടന്‍ ശാശ്വതമായൊരു പരിഹാരം കാണണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories