Share this Article
News Malayalam 24x7
പെരുന്നാളിന് സാധനം വാങ്ങാനെത്തിയ 47കാരൻ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയിൽപെട്ട് മരിച്ചു
വെബ് ടീം
posted on 16-06-2024
1 min read
pedestrian-dies-after-struck-between-bus-and-electricity-pole

കോഴിക്കോട്: ഫറോക്കിൽ ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ്‌ അലി (47) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം.

കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടുകയും അലി പോസ്റ്റിനും ബസിനും ഇടയിൽ പെടുകയുമായിരുന്നു.

പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ബസ് കയറാനായി സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories