Share this Article
News Malayalam 24x7
രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു; അബദ്ധത്തിൽ വീണതെന്ന് 'അമ്മ; കുളിപ്പിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്
വെബ് ടീം
8 hours 31 Minutes Ago
1 min read
infant

കണ്ണൂർ: തളിപ്പറമ്പിൽ  രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്.

ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.കിണറിനു സമീപത്തുനിന്ന് മുബഷിറ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറുകയും കിണറ്റിലേക്കു വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നല്ല ആഴമുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്.

ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories